*ജോബ് രജിസ്ട്രേഷനും കരിയർ ഓറിയൻ്റേഷൻ ക്ലാസും സംഘടിപ്പിച്ചു:*
*ജോബ് രജിസ്ട്രേഷനും കരിയർ ഓറിയൻ്റേഷൻ ക്ലാസും സംഘടിപ്പിച്ചു:*
പനമ്പിള്ളി മെമ്മോറിയൽ ഗവ.കോളെജ് കരിയർ ഗൈഡൻസ് & പ്ലെയ്സ്മെൻ്റ് സെൽ തൃശൂർ ജില്ലാ എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ സഹകരണത്തോടെ ഡിഗ്രി, പി. ജി. ക്ലാസുകളിലെ അവസാന വർഷ സെമസ്റ്റർ വിദ്യാർത്ഥികൾക്കായി കരിയർ ഓറിയൻ്റേഷൻ ക്ലാസും ജോബ് രജിസ്ട്രേഷനും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ഷാജു കെ.എസ്.പോഗ്രാം ഉദ്ഘാടനം ചെയ്തു, ജില്ലാ എംപ്ലോയബിലിറ്റി ഓഫീസർ ഷാജു ലോനപ്പൻ, കരിയർ ഗൈഡൻസ് സെൽ കൺവീനർ ഡോ.ജയകുമാർ എസ്.എസ്.എന്നിവർ പ്രോഗ്രാമിന് നേതൃത്വം നല്കി. വൈസ് പ്രിൻസിപ്പൽ ആൽബർട്ട് ആൻ്റണി അദ്ധ്യാപകരായ ഡോ.തോമസ് മാത്യു, ഡോ.സതീഷ്, ഡോ. ജെസ്ന എന്നിവർ പങ്കെടുത്തു.





